വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുപത്തു ടി.വി കൾ കൈമാറി
കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെയും , ചെയ്മ്പർ യൂത്ത് വിംഗിന്റെയും ആഭി മുഖ്യത്തിൽ ടി.ടി. ദേവസ്സി ജ്വല്ലറി, റോയൽ ജ്വല്ലറി, അൽ അമീൻ ഹോസ്പ്പിറ്റൽ, ചെമ്മണ്ണൂർ ഫർണിഷിംഗ് എന്നിവരുടെ സഹകരണ ത്തോടെ സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കു ന്നതിനു വേണ്ടി 32 ഇഞ്ചിന്റെ പത്തു ടി.വി കൾ ചെയ്മ്പർ പ്രസിഡന്റ് ശ്രീ കെ.പി സേക്സൺ കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സീത രവീന്ദ്രന് കൈമാറി ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി ശ്രീ. അനിൽകുമാർ നഗരസഭ വൈസ് ചെയർമാൻ ശ്രീ.പി.എം. സുരേഷ്, നഗരസഭ കൗൺസിലർമാർ, ചെയ്മ്പർ സെക്രട്ടറി ശ്രീ. കെ.എം. അബൂബക്കർ വൈസ് പ്രസിഡന്റ് ശ്രീ എം കെ പോൾസൺ ജോയിന്റ് സെക്രട്ടറി ശ്രീ രാജു ബി ചുങ്കത്ത് യൂത്ത് വിങ്ങ് പ്രസിഡന്റ് ജീനീഷ് തെക്കെക്കര , യൂത്ത് വിങ്ങ് ജോയിന്റ് സെക്രട്ടറി ശ്രീ. ഷിജിൻ സി ചുങ്കത്ത്, ട്രഷറർ ഗിൽബർട്ട് പാറമേൽ , ടി ടി ദേവസി ജ്വല്ലറി ഉടമ അനിൽ എന്നിവർ പങ്കെടുത്തു