Kanivu Program 2023

water filter, bedsheet, pillow cover Distribution

Fire Force Program 2023

Raincoat Distribution

Sports Division Kit Distribution 2023

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ ടി നസിറുദ്ദീൻ അന്തരിച്ചു . അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടക്കണമെന്ന് സംസ്ഥാന സെക്രട്ടറി അഭ്യർത്ഥിച്ചിട്ടുണ്ട് കുന്നംകുളത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നമ്മുടെ നേതാവിനോടുള്ള ആദരസൂചകമായി 11-02-2022 ന്ന് അടച്ചിട്ട് ഹർത്താൽ ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. സ്നേഹപൂർവം കെ.പി. സേക്സൻ പ്രസിഡന്റ്

അലമാര സംഭാവന

കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സ് കുന്നംകുളം ലേബര്‍ ഒഫീസിലെക്ക് അലമാര സംഭാവന ചെയ്തു 25/9/2019 ന് കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ശ്രീ കെ.പി സേക്സന്‍ കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഒഫീസര്‍ ശ്രീ വി.കെ.റഫീക്കിന് അലമാര കൈമാറി തദവസരത്തില്‍ സിക്രട്ടറി ശ്രീ കെ എം അബുബക്കർ വൈസ് പ്രസിഡന്റ് എം കെ പോൾസൺ , ശ്രീ വി.എ.രാജന്‍, ശ്രീ ജിനീഷ് തെക്കെക്കര ലേബര്‍ ഓഫീസ്‌ സ്റ്റാഫ് സവിത ചെയമ്പര്‍ മാനേജര്‍ ശ്രീ സതീഷ്‌ എന്നിവര്‍

വിദ്യാഭ്യാസ അവാർഡ് കൾ വിതരണം

കുന്നംകുളം ചേമ്പർ ഓഫ് കോഴ്സ് വിദ്യാഭ്യാസ അവാർഡ് കൾ വിതരണം ചെയ്തു 2019 ആഗസ്റ്റ് 11 ന് ചേമ്പർ ടവറിൽ വെച്ച് പ്രസിഡന്റ് ശ്രീ കെ.പി സേക്സന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി കട്ടറി ശ്രീ കെ.എം അബൂബക്കർ സ്വാഗതം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ശ്രീ കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം ചെയ്തു ജില്ല വൈസ് പ്രസിഡന്റ് ശ്രീ കെ എ അസ്സി കുന്നംകുളം ചേമ്പർ ഓഫ് കോമേഴ്സ് ട്രഷറർ ശ്രീ പി.വി ബിനോയ്, വൈസ് പ്രസിഡന്റ് ശ്രീ എം.കെ പോൾസൺ ശ്രീ വിത്സൻ മാത്യൂ സ് വനിത വിങ്ങ് പ്രസിഡന്റ് ശ്രീമതി സൂസൻ സ്കറിയ യൂത്ത് വിങ്ങ് പ്രസിഡന്റ് ശ്രീ ജിനീഷ് തെക്കെക്കര കുന്നംകുളം അസി ലാബർ ഓഫീസർ ശ്രീ റഫീക് നഗരസഭ കൗൺസിലർ ശ്രീ തൊമ്മച്ചൻ സി എം പി ഏരിയ സെക്രട്ടറി ശ്രീ അനിൽ വി. ജീ എന്നിവർ പങ്കെടുത്തു സംസാരിച്ചു

PRESIDENTIAL SILVER JUBILEE CELEBRATION 2017

Sri.K.P.Saxons Presidential Silver Jubilee year Celebration 17

വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുപത്തു ടി.വി കൾ കൈമാറി

കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെയും , ചെയ്മ്പർ യൂത്ത് വിംഗിന്റെയും ആഭി മുഖ്യത്തിൽ ടി.ടി. ദേവസ്സി ജ്വല്ലറി, റോയൽ ജ്വല്ലറി, അൽ അമീൻ ഹോസ്പ്പിറ്റൽ, ചെമ്മണ്ണൂർ ഫർണിഷിംഗ് എന്നിവരുടെ സഹകരണ ത്തോടെ സാമ്പത്തിക ശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാക്കു ന്നതിനു വേണ്ടി 32 ഇഞ്ചിന്റെ പത്തു ടി.വി കൾ ചെയ്മ്പർ പ്രസിഡന്റ് ശ്രീ കെ.പി സേക്സൺ കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സീത രവീന്ദ്രന് കൈമാറി ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി ശ്രീ. അനിൽകുമാർ നഗരസഭ വൈസ് ചെയർമാൻ ശ്രീ.പി.എം. സുരേഷ്, നഗരസഭ കൗൺസിലർമാർ, ചെയ്മ്പർ സെക്രട്ടറി ശ്രീ. കെ.എം. അബൂബക്കർ വൈസ് പ്രസിഡന്റ് ശ്രീ എം കെ പോൾസൺ ജോയിന്റ് സെക്രട്ടറി ശ്രീ രാജു ബി ചുങ്കത്ത് യൂത്ത് വിങ്ങ് പ്രസിഡന്റ് ജീനീഷ് തെക്കെക്കര , യൂത്ത് വിങ്ങ് ജോയിന്റ് സെക്രട്ടറി ശ്രീ. ഷിജിൻ സി ചുങ്കത്ത്, ട്രഷറർ ഗിൽബർട്ട് പാറമേൽ , ടി ടി ദേവസി ജ്വല്ലറി ഉടമ അനിൽ എന്നിവർ പങ്കെടുത്തു

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ടെലിവിഷനും, മൊബൈൽ ഫോണുകളും നല്‍കി

കുന്നംകുളം ചെയ്മ്പർ ഓഫ് കോമഴ്സിന്റെ സ്ഥാപക നേതാവായിരുന്ന ശ്രീ സി.പി ബേബി യുടെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ചെയ്മ്പർ ഹാളിൽ പ്രസിഡന്റ് ശ്രീ കെ.പി സേക്സന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക അനുസ്മരണ യോഗത്തിൽ വെച്ച് നിർദ്ധനരായ രണ്ടു വിദ്യാർത്ഥികൾക്ക് രണ്ടു ടെലിവിഷനും അഞ്ചു വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ശ്രീ സി.പി. ബേബി യുടെ മക്കളായ ശ്രീ. രാജു ബി ചുങ്കത്ത്, ഡോക്ടർ ജീജു സി.ബേബി ,പേരകുട്ടി ബേവൻ പേൾജൂ എന്നിവർ ചേർന്ന് നൽകി. യോഗത്തിൽ സെകട്ടറി ശ്രീ കെ എം അബൂബക്കർ , ജില്ല വൈസ് പ്രസിഡന്റ് ശ്രീ കെ.എ. അസ്സി, വൈസ് പ്രസിഡന്റുമാരായ വിൽസൺ മാത്യൂ , എം.കെ. പോൾസൺ , ശ്രീ നാരായണൻ സി.എം എന്നിവർ പങ്കെടുത്തു സംസാരിച്ചു

വ്യാപാരികൾക്ക് ഓണകിറ്റ് വിതരണം ഉത്ഘാടനം ചെയ്തു

കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴസ് മെമ്പർമാരായ വ്യാപാരികൾക്കായി നൽകുന്ന 1200 ഓണകിറ്റിന്റെ വിതരണ ഉദ്ഘാടനം ചെയ്മ്പർ പ്രസിഡന്റ് ശ്രീ കെ. പി. സേക്സൺ നിർവ്വഹിച്ചു. കോവിഡ് വ്യാപന കാലത്ത് വ്യാപാരികൾ നേരിടുന്ന നിരവധി പ്രയാസങ്ങളെ കുറിച്ചു സംസാരിക്കുകയും, സർക്കാരിൽ നിന്നും നേരിടുന്ന അവഗണനയെ അപലപിക്കുകയും ചെയ്തു. ഓണക്കാലത്തെങ്കിലും വ്യാപാരസ്ഥാപനങ്ങൾ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അധികൃതരോട് അപക്ഷിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. കെ.എം അബൂബക്കർ, ട്രഷറർ ശ്രീ.പി.വി. ബിനോയ്, വൈസ് പ്രസിഡന്റുമാരായ ശ്രീ എം കെ പോൾസൺ, ശ്രീ. വിത്സൺ മാത്യൂസ്, ജോയിന്റ് സിക്രട്ടറി ശ്രീ രാജു ബി ചുങ്കത്ത് യുത്ത് വിംഗ് പ്രസിഡന്റ് ശ്രീ ജിനീഷ് തെക്കെക്കര , ശ്രീ.വി. എ രാജൻ, ശ്രീ. ടി. ഐ ഉല്ലാസ്, ശ്രീ. പി.വി. സാംസൺ തുടങ്ങിയവർ പങ്കെടുത്തു

പുതിയ നഗരസഭ ചെയ്പെഴ്സ്നും കൌണ്‍സിലര്‍മാര്‍ക്ക്കും സ്വീകരണം നല്‍കി

16 -0 1- 2 0 2 1 ന് പുതിയ കുന്ന്കുളംനഗരസഭ ചെയ്പെഴ്സ്ന്‍ ശ്രീമതി സീത രവീന്ദ്രന്‍ നും മറ്റ്‌ കൌണ്‍സിലര്‍മാര്‍ക്കും ചെയമ്പര്‍ ഓഫ് കൊമേഴ്സ്‌ സ്വീകരണം നല്‍കി . ചെയമ്പര്‍ പ്രസിഡന്റ് ശ്രീ കെ.പി സേക്സ്ന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി ശ്രീ കെ.എം അബുബക്കര്‍ സ്വാഗതംപറഞ്ഞു കേരള വ്യപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ കെ.എ.അസ്സി ഉദ്ഘാടനം നിര്‍വഹിച്ചു കേരള കലാമണ്ഡലം മെംബര്‍ ശ്രീ ടി.കെ.വാസു, കുന്ന്കുളംനഗരസഭ സിക്രട്ടറി ശ്രീ അനില്‍കുമാര്‍ ,ചെയമ്പര്‍ ഓഫ് കൊമേഴ്സ്‌ ട്രഷറര്‍ ശ്രീ. എം.കെ.പോല്സന്‍ ,ചെയമ്പര്‍ ഓഫ് കൊമേഴ്സ്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.വില്‍സണ്‍ മാത്യുസ് , ജോയിന്റ് സിക്രട്ടറി ശ്രീ സി.എം. നാരായണന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി . കുന്ന്കുളംനഗരസഭ ചെയ്പെഴ്സ്ന്‍ ശ്രീമതി സീത രവീന്ദ്രന്‍, കുന്ന്കുളംനഗരസഭ വൈസ് ചെയ്പെഴ്സ്ന്‍ ശ്രീമതി സൌമ്യ അനിലന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി ചെയമ്പര്‍ ഓഫ് കൊമേഴ്സ്‌ യുത്ത്‌ വിംഗ് പ്രസിഡന്റ് ശ്രീ ജിനേഷ് തെക്കെക്കര നന്ദി പറഞ്ഞു .

Independence day celebration

Independence day celebration 26-01-2020. President Sri.K.P.Saxon Hoisted the National Flag

61 st Annual General body Meeting, 29 September 2021

കുന്നംകുളം ചെയ്മ്പര്‍ ഓഫ് കൊമേഴ്സി ന്‍റെ 6 1 മത് വാര്‍ഷിക പൊതുയോഗം 2021 സെപ്റ്റംബര്‍ 29 ന് വൈകിട്ട് 3.30 ന് പ്രസിഡന്റ് ശ്രി കെ .പി സേക്സ്ന്റെ അദ്ധ്യക്ഷതയില്‍ ചെയമ്പര്‍ ടവറില്‍ വെച്ച് ചേര്‍ന്നു . വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.എ.അസ്സി ഉദ്ഘാടനം നിര്‍വഹിച്ചു . ജനറല്‍സെക്രട്ടറി ശ്രീ കെ.എം . അബുബക്കര്‍ സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡന്റ് ശ്രീ വില്‍സണ്‍ മാത്യുസ് , യൂത്ത് വിഗ് പ്രസിഡന്റ് ശ്രീ ജിനീഷ് തെക്കേക്കര വനിത വിഗ് പ്രസിഡന്റ് ശ്രീമതി സുസ്ന്‍ സ്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ശ്രീ സി.എം.നാരായണന്‍ ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . ശ്രീ.എം.കെ.പോള്‍സന്‍ ട്രഷറര്‍ 2019 - 2021 ലെ വരവു ചെലവു കണക്കും ഓഡിററ് റിപ്പോര്‍ട്ടും അവതരിപ്പിച്ചത് പൊതുയോഗം അംഗീകരിച്ചു . ജോയിന്റ് സെക്രട്ടറി ശ്രീ രാജു ബി ചുങ്കത്ത് നന്ദി പറഞ്ഞു .

ശ്രീ ബി.കെ ഹരിനാരായണനെ ആദരിച്ചു

ഏറ്റവും മികച്ച ചലചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ ബി.കെ ഹരിനാരായണനെ കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സ് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. 28-05-22 ന് ചെയ്മ്പർ കൺവെൻഷൻ സെന്ററിൽ പ്രസിഡന്റ് ശ്രീ കെ.പി സേക്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിലാണ് ഉപഹാരം നൽകി ശ്രീ ബി കെ ഹരിനാരായണനെ ആദരിച്ചത് വ്യാപാരി വ്യവസായി ഏക്രാപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. കെ എ അസ്സി , ചെയ്മ്പർ ജനറൽ സെക്രട്ടറി ശ്രീ. കെ. എം അബുബക്കർ, ട്രഷറർ ശ്രീ. എം.കെ. പോൾസൻ , ജോയിന്റ് സെകട്ടറി ശ്രീ. സി.എം. നാരായണൻ, യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. ജിനേഷ് തെക്കെക്കര, വനിത വിംഗ് പ്രസിഡന്റ് ശ്രീമതി സൂസൻ സ്കറിയ , പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ. സി എഫ് ബെന്നി, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെയും മലങ്കര മിഷ്യൻ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2022 മെയ് 29ന് ഞായറാഴ്ച കുന്നംകുളം ചെയ്മ്പർ കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് കുന്നംകുളം ചെയ്മ്പർ ഓഫ് കോമർഴ്സ് പ്രസിഡന്റ് ശ്രീ. കെ.പി സേക്സൻ ഉദ്ഘാടനം ചെയ്തു. ചെയ്മ്പർ ട്രഷറർ ശ്രീ എം.കെ പോൾസൺ, മലങ്കര മിഷൻ ഹോസ്പിറ്റൻ കൺവീനർ ശ്രീ ജിന്നി കുരുവിള , ചെയ്മ്പർ യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. ജിനീഷ് തെക്കെക്കര തുടങ്ങിയവർ സംസാരിച്ചു

കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സ് വാർഷിക പൊതുയോഗം. ശ്രീ. കെ.പി സേക്സനെ മുപ്പതാം തവണയും വീണ്ടും ഐക്യക്ണ്ഠേന പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു

കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെ 62 മതു വാർഷിക പൊതുയോഗം പ്രസിഡന്റ് ശ്രീ കെ.പി സേക്സന്റെ അധ്യക്ഷതയിൽ 29-06-2022 ന് ചെയ്മ്പർ ഹാളിൽ ചേർന്നു. സെക്രട്ടറി ശ്രീ. കെ. എം. അബുബക്കർ സ്വാഗതം പറയുകയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എൻ. ആർ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. കെ.എ. അസ്സി പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിക്കുകയും ചെയ്മ്പർ ജോയിന്റ് സെക്രട്ടറി ശ്രീ. സി.എം. നാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ എം.കെ. പോൾസൺ വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. വിത്സൺ മാത്യൂസ് യൂത്ത് വിങ്ങ് പ്രസിഡന്റ് ശ്രീ. ജിനീഷ് തെക്കെക്കര വനിത വിങ്ങ് പ്രസിഡന്റ് ശ്രീമതി സൂസൻ സകറിയ എന്നിവർ ആശംസകൾ അർപ്പിച്ചു യോഗത്തിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടു ക്കുകയും പ്രസിഡന്റ് ആയി ശ്രീ. കെ.പി. സേക്സനേയും സെക്രട്ടറിയായി ശ്രീ. കെ എം. അബുബക്കറിനേയും ട്രഷററായി ശ്രീ. എം.കെ. പോൾസനെ യും, വൈസ്പ്രസിഡന്റ്മാരായി ശ്രീ.വിത്സൺമാത്യൂസിനേയും ശ്രീ സി.എം.നാരായണനേയും ജോയിന്റ് സെക്രട്ടറിമാരായി ശ്രീ.എ.എ.ഹസ്സനേയും ശ്രീരാജു ബി ചുങ്കത്തിനേയും തിരഞ്ഞെടുത്തു ജോയിന്റ് സെക്രട്ടറി ശ്രീ രാജു ബി ചുങ്കത്ത് നന്ദി പറഞ്ഞു

ഓണാഘോഷം 2022

നഗരസഭയുടെ സഹകരണത്തോടെ പോലീസ്, ചെയ്മ്പർ ഓഫ് കൊമേഴ്സ്, പ്രസ്ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തിന് തുടക്കമായി. ചേംബർ ഹാളിൽ പൂക്കള മൽസരത്തിന് പൂക്കളിട്ട് ഓണാഘോഷങ്ങൾ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചെയ്മ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ.പി. സാക്സൻ അധ്യക്ഷനായി. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് സി.എഫ്. ബെന്നി, ചെയ്മ്പർ ഓഫ് കൊമേഴ്സ് സെക്രട്ടറി കെ എം.അബൂബക്കർ, യൂത്ത് വിങ്ങ് പ്രസിഡണ്ട് ജിനീഷ് തെക്കേക്കര, വനിത വിങ്ങ് പ്രസിഡണ്ട് സൂസൻ സ്ക്റിയ, സ്പോർട്സ് വിങ്ങ് പ്രസിഡണ്ട് സിന്റോ മേക്കാട്ടുക്കുളം, സൗഹൃദ കൂട്ടായ്മ ജനറൽ കൺവീനർ ജോസ് മാളിയേക്കൽ, ട്രഷറർ എ എ ഹസ്സൻ എന്നിവർ സംസാരിച്ചു

കുന്നംകുളം ചെയമ്പര്‍ ഓഫ് കൊമേഴ്സിന്‍റെ സി.പി .ബേബി മെമ്മോറിയല്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌ 2022

കുന്നംകുളം ചെയമ്പര്‍ ഓഫ് കൊമേഴ്സിന്‍റെ സി.പി .ബേബി മെമ്മോറിയല്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌ വിതരണവും 2021-22 ലെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും 2022 നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 3 ന് വ്യപാര ഭവനില്‍ ..... എല്ലാവരെയും സ്നേഹ പൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു

ആദരാഞ്ജലികള്‍ ...... പരിശുദ്ധ കാത്തോലിക്ക ബാവയുടെ വേർപാടിൽ കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സ് അനുശോചിച്ചു.

പരിശുദ്ധ കാത്തോലിക്ക ബാവയുടെ വേർപാടിൽ കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സ് അനുശോചിച്ചു. ചെയ്മ്പർ പ്രസിഡന്റ് ശ്രീ.കെ. പി. സേക്സൻ പരിശുദ്ധ തിരുമേനിയെ അനുസ്മരിച്ചു പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാത്തോലിക്ക ബാവ കാലം ചെയ്തു . കുന്നംകുളത്തു നിന്നും മലങ്കര ഓർത്തോഡക്സ് സഭയുടെ ഉന്നത സ്ഥാനം അലങ്കരിച്ച പ്രഥമ വ്യക്തിയാണ് അദ്ദേഹം വളരെ നിർമ്മലവും നിഷകളങ്കവുമായ അദ്ദേഹത്തിന്റെ പെരുമാറ്റം കാരണം സർവ്വ മതസ്ഥർക്കും എല്ലാ രാഷ്ട്രീയക്കാർക്കും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർക്കും  അദ്ദേഹം പ്രിയപെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അത്യാധുനിക  സൗകര്യങ്ങടങ്ങിയ  ഒരു ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പരുമലയിൽ സ്ഥാപിച്ചു . ഇതിനുപുറമേ കുന്നംകുളത്തെ മലങ്കര മിഷൻ ഉൾപ്പെടെയുള്ള കേരളത്തിൽ നിരവധി ആതുരാലയങ്ങളും   കോളജ് ഉൾപെടെ യുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും   സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ഒരു മഹത് വ്യക്തിയായിരുന്നു   അദ്ദേഹം . സ്വന്തം പേരിലുള്ള സ്ഥലം അദ്ദേഹം ദുരഹിതർക്ക് വീടു വെക്കുന്നതിന് സൗജന്യമായി വിട്ടു കൊടുത്തതിനു പുറമെ സൗജന്യമായി വീടുകൾ നിർമ്മിച്ചു കൊടുക്കുകയും ചെയ്തു . ജാതി മത ഭേദമെന്യേ ആതുര സേവന രംഗത്ത് നിസ്വാർത്ഥ സേവകനായിരുന്ന തിരുമേനിയുടെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണ്  എന്നും ശ്രീ കെ.പി. സേക്സൻ പറഞ്ഞു കുന്നംകുളത്തു ജനിച്ചു വളർന്ന ഒരാൾ ആദ്യമായാണ് ഒരു ആത്‌മീയ സഭയുടെ ഏറ്റവും ഉയർന്ന പദവിയിൽ എത്തുന്നത് . അദ്ദേഹത്തിന്റെ വേർപാട് കുന്നംകുളത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിനോടുള്ള ആദര സൂചകമായി നാളെ ഉച്ചക്ക് ഒരു മണി മുതൽ എല്ലാ വ്യാപാരികളും   കടകളടച് സഹകരിക്കണമെന്നും  അഭ്യർത്ഥിക്കുന്നു യോഗത്തിൽ  വ്യാപാരി  വ്യവസായി ഏകോപന സമിതി തൃശൂർ ജില്ല വൈസ് പ്രസിഡന്റ്  ശ്രീ. കെ. എ. അസ്സി , ചെയ്മ്പർ ട്രഷറർ ശ്രീ. എം.കെ. പോൾസൻ,  ചെയ്മ്പർ വൈസ് പ്രസിഡന്റ് ശ്രീ. വിത്സൻ മാത്യൂസ് , യുത്ത് വിങ്ങ് പ്രസിഡന്റ് ശ്രീ. ജിനീഷ് തെക്കെക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.  ജിനി കുരുവിള, ശ്രീ.കെ. ടി. അബ്ദു  ടി.ടി. ഷാജി എന്നിവർ പങ്കെടുത്ത് സംസാരിച്ചു